Wednesday, March 17, 2010

ബ്ലോഗനയിലെ കടത്തുവഞ്ചി

മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മാനസികാവസ്ഥ സമയ, കാലബന്ധിതമായ ഒന്നാണ്. വ്യതിയാനനിലകളിലെ ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമായി വീക്ഷിച്ചാല്‍ അത് വൈവിധ്യങ്ങളുടെ കലയാണെന്നു പറയേണ്ടിവരും. ആ കലയ്‌ക്ക് അഴകുകൊടുക്കുന്ന ഘടങ്ങളത്രെ സന്തോഷം, സന്താപം തുടങ്ങി നിസംഗത വരെയുള്ള മാനുഷികവികാരങ്ങള്‍. മനുഷ്യമനസ്സിന് എത്തിപ്പിടിക്കാവുന്ന എല്ലാം അതിലുണ്ട്.

ഞാനും ആ കലയെ അറിഞ്ഞിട്ടുണ്ട്. ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതിരുന്നതിനാല്‍ അതിന്റെ ആകര്‍ഷണീയത എന്നില്‍ തീരെ പ്രകടമായിരുന്നില്ലെന്നു മാത്രം. സന്താപമെന്ന ഋജുരേഖയില്‍ തളച്ചിടപ്പെട്ട ഒരുപാട് ഒരുപാട് നാളുകള്‍, ഋതുക്കള്‍, വര്‍ഷങ്ങള്‍. ഒടുക്കം ആ ഋജുരേഖയുടെ ചാരുത(?)ക്ക് ഭംഗം വരുത്തി ഇതാ ഒരു സ്പൈക്ക്... സന്തോഷത്തിന്റെ ഒരു ഉയര്‍ന്ന ഹൈക്ക്!!

എന്റെ ഉപാസന”യില്‍ പബ്ലിഷ് ചെയ്ത “കടത്തുവഞ്ചിയും കാത്ത്” എന്ന കഥ മലയാളക്കരയില്‍ ഗൌരവമായ വായനയെ പ്രതിനിധീകരിക്കുന്ന ‘മാതൃഭൂമി ആഴ്ചപ്പതിപ്പി‘ന്റെ ബ്ലോഗന പംക്തിയില്‍!!



ഇതിഹാസങ്ങള്‍‘ ബാക്കിയായിട്ട് ഈ മാര്‍ച്ച് മുപ്പതിനു അഞ്ചു വര്‍ഷം തികയുകയാണ്. ആചാര്യസ്മൃതിക്കു മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്നു.
കാത്തോളണേ പിതൃക്കളേ...

15 comments:

ഉപാസന || Upasana said...

മാതൃഭൂമി വാരികയുമായുള്ള സഹവാസം തുടങ്ങിയിട്ടു കൊല്ലം പതിനഞ്ചോളമാകുന്നു. തുടക്കം പനമ്പിള്ളി സ്മാരക വായനശാലയിലായിരുന്നു. ഇപ്പോള്‍ തുടരുന്നത് ഉദ്യാനനഗരിയിലും. എവിടെയായാലും തുടര്‍ച്ച ആനന്ദിപ്പിക്കുന്നു.

ഇതൊരു പിറന്നാള്‍ സമ്മാനം കൂടിയാണ്. ‘മീനത്തില്‍ അശ്വതി‘യില്‍ ജനിച്ചവന് മാതൃഭൂമി സമ്മാനിച്ച പിറന്നാള്‍ സമ്മാനം.

എല്ലാവര്‍ക്കും പ്രണാമം.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

എതിരന്‍ കതിരവന്‍ said...

Let this spike be up for a while!
Congratulations.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അഭിനന്ദനങ്ങൾ......

jayanEvoor said...

മാതൃഭൂമി കണ്ടു.
അഭിനന്ദനങ്ങൾ!

ശ്രീ said...

ആശംസകള്‍, ഡാ

Pyari said...

മീനത്തിലെ അശ്വതിക്കാരന് പിറന്നാളാശംസകളും ഒപ്പം ഒരായിരം അഭിനന്ദനങ്ങളും!

കുമാരന്‍ | kumaran said...

അഭിനന്ദനങ്ങൾ..

ശാന്ത കാവുമ്പായി said...

അഭിനന്ദനങ്ങള്‍

പി എ അനിഷ്, എളനാട് said...

vaayichirunnu
Abhinandanangal

നനവ് said...

അഭിനന്ദനങ്ങൾ.

JITHU'S said...

HEI....CONGRAATZZ.....I'M ALSO A FOLLOWER OF UR LANGUAGE...PLEASE KEEP COMMENTS ON MY WORKS ALSO...I VALUE YOUR COMMENTS......

shinod said...

കടത്തുവഞ്ചി മാത്രുഭൂമിയില്‍ വായിച്ചിരുന്നു.
വഞ്ചിക്കുടയോനെ കണ്ട് നല്ലവാക്ക് പറയാന്‍ പറ്റൂന്ന് അന്ന് കരുതിയില്ല.
ഉപാസന തുടരട്ടെ.
സമയ കാലബന്ധിതം എന്ന പ്രയോഗത്തില്‍ വല്ല പ്രശ്നോം ഉണ്ടോ.

പ്രയാണ്‍ said...

അഭിനന്ദനങ്ങൾ......
ആശംസകള്‍..............

കുസുമം ആര്‍ പുന്നപ്ര said...

sunil
vaikiyanenkilum congrats; i read it.

Jishad Cronic™ said...

അഭിനന്ദനങ്ങൾ......