Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Wednesday, March 17, 2010

ബ്ലോഗനയിലെ കടത്തുവഞ്ചി

മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മാനസികാവസ്ഥ സമയ, കാലബന്ധിതമാണ്. വ്യതിയാനനിലകളിലെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി വീക്ഷിച്ചാല്‍ അത് വൈവിധ്യങ്ങളുടെ കലയാണെന്നു പറയേണ്ടിവരും. ആ കലയ്ക്കു അഴകു നൽകുന്ന ഘടകങ്ങളത്രെ സന്തോഷം, സന്താപം തുടങ്ങി നിസംഗത വരെയുള്ള മാനുഷികവികാരങ്ങൾ. മനുഷ്യമനസ്സിനു എത്തിപ്പിടിക്കാവുന്ന എല്ലാം അതിലുണ്ട്.

ഞാനും ആ കലയെ അറിഞ്ഞിട്ടുണ്ട്. ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതിരുന്നതിനാല്‍ അതിന്റെ ആകര്‍ഷണീയത എന്നില്‍ തീരെ പ്രകടമായിരുന്നില്ലെന്നു മാത്രം. സന്താപമെന്ന ഋജുരേഖയില്‍ തളച്ചിടപ്പെട്ട ഒരുപാട് നാളുകൾ, ഋതുക്കൾ, വര്‍ഷങ്ങൾ. ഒടുക്കം ആ ഋജുരേഖയുടെ ചാരുത(?)ക്കു ഭംഗം വരുത്തി ഇതാ ഒരു സ്പൈക്ക്... സന്തോഷത്തിന്റെ ഒരു ഉയര്‍ന്ന ഹൈക്ക്!

'എന്റെ ഉപാസന'യില്‍ പബ്ലിഷ് ചെയ്ത 'കടത്തുവഞ്ചിയും കാത്ത്' എന്ന കഥ മലയാളത്തില്‍ ഗൗരവമായ വായനയെ പ്രതിനിധീകരിക്കുന്ന ‘മാതൃഭൂമി ആഴ്ചപ്പതിപ്പി‘ന്റെ ബ്ലോഗന പംക്തിയിൽ!




കാത്തോളണേ പിതൃക്കളേ...