Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Tuesday, October 2, 2007

വിശാലമനസ്കൻ - മാതൃഭൂമി - അഭിമുഖം

ബൂലോകം വളരുകയാണ്!
ഗൌരവപൂര്‍ണമായ വായനയെ പ്രധിനിധാനം ചെയ്യുന്ന കേരളത്തിലെ പ്രശസ്തമായ ആഴ്ചപ്പതിപ്പ് 'മാതൃഭൂമി', ബൂലോകത്തെ വെറ്ററൻ വിശാല്‍ ഭായിയോടു സംസാരിക്കുന്നു. വളച്ചു കെട്ടലുകളില്ലാതെ, ഔപചാരികതയുടെ മടുപ്പുകളില്ലാതെ സംസാരിച്ച വിശാല്‍ ഭായിക്കും, ഇങ്ങിനെയൊരു അവസരം ബൂലോകത്തിന് നല്‍കിയ മാതൃഭൂമിക്കുംആശംസകൾ.


63 comments:

 1. ഞാന്‍ മാതൃഭൂമി കണ്ടിരുന്നില്ല. ഇവിടെ കൊടുത്തതുകൊണ്ട്‌ വായിക്കാന്‍ സാധിച്ചു. സന്തോഷം.

  ReplyDelete
 2. ഇത് ഇവിടെ പോസ്റ്റിയതു കൊണ്ടു കാണാന്‍ പറ്റി.
  നന്ദി സുഹൃത്തേ...

  അഭിമുഖത്തിന്റെ മസിലുപിടുത്തങ്ങളെ സ്വതസിദ്ധമായ ലാളിത്യത്തോടെ മറികടന്ന് വെടിപ്പായി കാര്യങ്ങള്‍ പറഞ്ഞ വിശാല മനസ്കന് അഭിനന്ദനങ്ങള്‍...

  ReplyDelete
 3. കുട്ടന്മേനോനാണു ചാറ്റിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിശാലന്റെ അഭിമുഖം കൊടുത്തീട്ടുണ്ടെന്നു പറഞ്ഞത്. അത് വളരെ വേഗം ബ്ലോഗിലൂടെ എത്തിച്ച എന്റെ ഉപാസനക്ക് അഭിനന്ദനങ്ങള്‍.
  സസ്നേഹം

  ReplyDelete
 4. വിശാലമനസ്കേട്ടന്റെ അഭിമുഖസംഭാഷണശകലം മാതൃഭൂമി വാരികയില്‍ വന്നത് വായിച്ചു. ഇനിയുമിനിയും വിശാലവിഹായസ്സില്‍ അഭിരമിക്കാനും പ്രശസ്തിയുടെ ഉത്തുംഗശൃംഗങളില്‍ വിരാജിക്കുവാനും ജഗദീശ്വരന്‍ വിശാലേട്ടനും പിന്നാലെ മറ്റു ബ്ലോഗുടമകള്‍ക്കും അവസരങള്‍ നല്‍കുമാറാകട്ടെ എന്ന പ്രാറ്ത്ഥനയോടെ..

  ReplyDelete
 5. ഇന്നു വൈകീട്ടുമുതലേ തിരക്കുന്നുണ്ടായിരുന്നു,ആരെങ്കിലും പോസ്റ്റിയിട്ടുണ്ടോ എന്ന്.
  അഭിനന്ദനങ്ങള്‍:)

  ReplyDelete
 6. ഞാന്‍ മാതൃഭൂമി തപ്പിപ്പിടിച്ച് വായിക്കാം. വിവരത്തിനു നന്ദി..

  ReplyDelete
 7. ബൂലോകം വളരട്ടെ
  വിശാലനും ഉപാസനയ്‌ക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 8. താങ്കളുടെ വിശാലമനസ്സുള്ള ശ്രമത്തിനു അഭിനന്ദനങ്ങള്‍!

  ReplyDelete
 9. പോസ്റ്റിട്ട ഉപാസനയ്ക്കും ഇന്റര്‍നെറ്റ് റീച്ച് ഉള്ളവരും ഇല്ല്ല്ലാത്തവരുമായ വായനകാര്‍ക്ക് ബ്ലോഗെഴുത്തിനെ തന്മയത്തത്തോടെ പരിചയപ്പെടുത്തിയ പ്രിയപ്പെട്ട വിശാലേട്ടനും അഭിവാദ്യങ്ങള്‍.

  ReplyDelete
 10. ഇവിടെ പോസ്റ്റ് ചെയ്തത് ന‌ന്നായി. എനിയ്ക്ക് മാതൃഭൂമി വായിയ്ക്കാന്‍ നിവൃത്തിയില്ല. ന‌ന്ദി എന്റെ ഉപാസ‌നേ.

  തട്ടക‌ം മ‌റക്കാത്ത വിശാല‌ന് ഭാവുകങ്ങ‌ള്‍.

  ReplyDelete
 11. ഉപാസന,

  ഒരു നല്ല കാര്യം ചെയ്ത‌തിനു നന്ദി.

  ReplyDelete
 12. നന്ദി ഉപാസനേ..

  വെമ്പള്ളി വിളിച്ച് പറഞ്ഞാണിത് ഇവിടെ ഉള്ളതറഞ്ഞത്. മാതൃഭൂമി ഇവിടെ എത്തിയിട്ടില്ല. അതിനും മുന്‍പ് വായിക്കാന്‍ പറ്റിയത് ഇവിടെ ഇട്ടതുകൊണ്ടാണ്. താങ്ക്യൂട്ടാ.

  എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെ ചുരുക്കാന്‍ പോയില്ല. ഒരു നാല് രാത്രിയിലെ എന്റെ ഉറക്കം പോയെങ്കിലും നിങ്ങള്‍ക്കൊക്കെ ഇഷ്ടായെന്നറിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം ട്ടാ.

  മനിലക്ക് തെറ്റുകള്‍ തിരുത്തി എഴുതിയതിന് പ്രത്യേകം നന്ദിയുണ്ട്, ഒപ്പം കമറാം സജീ‍വിനും. ചേട്ടന് എഴുതിയിരുന്ന കത്തുകള്‍ എന്നത് ചടേന്ന് എഴുതിയ കത്തായി മാറിയതും ചെറിയ ചില കുഴപ്പങ്ങളുമൊഴിച്ചാല്‍ സംഗതി ക്ലീനാണ്.

  സന്തോഷം.

  ReplyDelete
 13. കമല്‍ റാം സജീവ് എന്ന് തിരുത്തി വായിക്കാനപേക്ഷ!

  ReplyDelete
 14. വിശാല മനസ്കന്റെ വിശാലമായ എഴുത്തിനെപ്പറ്റി മാതൃഭൂമിയില്‍ വന്നത് വിശാലമായി,വിശദമായി കൊടുത്ത ഉപാസനക്കു നന്ദി,പിന്നെ വിശാലമനസ്കനോടും നന്ദി.

  ReplyDelete
 15. നന്നായി ഉപാസനേ - വായിക്കാന്‍ പറ്റീല്ലൊ.

  ReplyDelete
 16. nalla interview. blogiley palarudeyum peereduthu paraamarsichathu valarey valiya kaaryam thanney aanu.

  ReplyDelete
 17. യാതൊരു കോമ്പ്ലിക്കേഷനുമില്ലാത്ത സിമ്പിള്‍ പറച്ചില്‍. ഉറക്കം തൂങ്ങിയതുകാരണം നാളെ വായിച്ചാല്‍ മതിയോ എന്നാലോചിച്ചു. നാളത്തെ മീറ്റിംഗ് കഴിഞ്ഞാല്‍ പിന്നെ എന്‍. ജോയ് ചെയ്ത് വായിക്കാന്‍ പറ്റിയില്ലെങ്കിലോ എന്നോര്‍ത്ത് ഇന്നുതന്നെ വായിച്ചു. പക്ഷേ വായിച്ച് തീര്‍ന്നതറിഞ്ഞില്ല; മണി ഒന്ന് പത്തായെന്നതും. അഭിനന്ദനങ്ങള്‍ വിശാലാക്ഷാ.

  ചായ കാപ്പി, പരിപ്പുവട, ബോണ്ട ഇവയുടെയൊക്കെ അവകാശങ്ങളെപ്പറ്റിയൊക്കെ ഒരുനിമിഷം മറന്നുകൊണ്ട് - ഉപാസന ഇതിവിടെ ഇട്ടതുകാരണം മറ്റു പലരെയും പോലെ ഞാനും വായിച്ചു :)

  ReplyDelete
 18. ഇതടിപൊളിയായി,
  മാതൃഭ്യ്യ്മിയില്‍ ഒമ്പതു പേജു വരുന്ന അഭിമുഖമോ!
  നല്ല അംഗീകാരം തന്നെ!
  സജീവാ.. കലക്കീട്ട്ണ്ട് ഗഡീ,
  എന്നാ പാര്‍ട്ടി,
  ആശംസകള്‍.

  ReplyDelete
 19. ഹെന്റെ ഹുപാസനേ,
  ഞാന്‍ ഏറ്റവും അധികം ജയ് വിളികള്‍ കേട്ടത് ബ്ലോഗീന്നാണ്. അങ്ങനെയുള്ളതായിട്ടുള്ളതായ ഈ ഞാനാരാമോന്‍ന്ന് തോന്നലോട്തോന്നല് - ഇത് വായിച്ചഴിഞ്ഞപ്പൊ.
  പരീയാരത്ത്ന്ന് 8 കിലോമീറ്ററേയുള്ളൂ കോടരയ്ക്ക്.
  അങ്ങനേം ഒരു യോഗം. ഞാന്‍ വിശാലാക്ഷിയ്ക്ക് എഴ്ത്ണ്ട്.
  ആശംസകള്‍!

  ReplyDelete
 20. സന്തോഷായി വിശാലേട്ടാ..
  നമ്മടെ കൂട്ടത്തിലൊരാളുടെ പേര് 9 പേജില്‍ അങ്ങിനെ നിറഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നി...
  മലയാളം ബ്ലോഗ് വളരട്ടെ...
  സ്കാന്‍ ചെയ്ത് പോസ്റ്റിയ ഉപാസനക്ക് സ്പെഷ്യല്‍ താങ്ക്സ്..

  ReplyDelete
 21. പ്രിയ വിശാലമനസ്കന്‍,

  താങ്കളുടെ കൃതികളൊക്കെ വായിക്കാറുണ്ട്. ലളിതസുന്ദരമായ ഭാഷയില്‍ സംവദിക്കുന്ന താങ്കളുടെ ശൈലി വളരെ ഇഷ്ടമായി എന്നു പറയട്ടെ.

  ഒപ്പം മാത്രുഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖവും വായിച്ചു. ബ്ലോഗ് നാളത്തെ മീഡിയമാണു എന്നുള്ളതില്‍ സന്ദേഹമില്ല. എഴുത്തുകാരന്റേയും പ്രസാധകന്റേയും ഇടക്കു ഒരു മതില്‍ ഇല്ല എന്നതാണല്ലോ ബ്ലോഗിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ആശയപ്രകടീകരണസ്വാതന്ത്ര്യത്തിനു ഇതിനോളം നല്ല ഒരു മാധ്യമമില്ല എന്നു നിസ്സംശയം പറയാം.

  ബ്ലോഗിന്റെ ആവിര്‍ഭാവത്തോടുകൂടി സാധാരണക്കാരില്‍ ഉറങ്ങിക്കിടന്നിരുന്ന രചനാവൈഭവത്തിനു സടകുടഞ്ഞെഴുനേല്‍ക്കാന്‍ അവസരം കിട്ടിയിരിക്കുന്നു.

  ഇതു ഒരു നവോത്ഥാനത്തിന്റെ തുടക്കമാണു എന്നു വിശേഷിപ്പുന്നതില്‍ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല.

  മാതൃഭൂമിയിലെ ലേഖനം ഇവിടെ ഇടുവാന്‍ കാണിച്ച ഉപാസനയുടെ സന്മനസ്സിനു നമോവാകം. ഒപ്പം വിശാലമസ്കനു അഭിവാദനങ്ങളും.

  ഇനിയുമെഴുതൂ.

  സസ്നേഹം
  ആവനാഴി.

  ReplyDelete
 22. പലരും പറഞ്ഞതു പോലെ മാതൃഭൂമി വായിക്കാന്‍‌ തരപ്പെട്ടില്ല.ഇതിവിടെ പോസ്റ്റാക്കിയതു നന്നായി.
  :)

  ReplyDelete
 23. കൊള്ളാം സുനില്‍ ഭായ്...
  നന്നായി ഈ പോസ്റ്റ്

  ReplyDelete
 24. വിശാലേട്ടാ,
  അഭിമുഖം കേമമാ‍യി. പുതിയ ഒരാള്‍ക്ക് ഇതെന്താണ് സംഭവം എന്ന് വ്യക്തമായി മനസ്സിലാവുന്ന തരത്തില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. കവറേജ് മുത്തപ്പന്‍ പിന്നാലെ തന്നെ ഉണ്ട് എന്തായാലും. നന്നായി. :-)

  ReplyDelete
 25. അഭിമുഖം ഗംഭീരം. വിശാലമനസ്കനാശംസകള്‍. ഇത് ഇവിടെ ഇട്ട ഉപാസനക്ക് നന്ദി.

  ReplyDelete
 26. abhi kidilamz. :)

  aa photokk pakshe oru buji look :(
  lapudakku padikkuvaano?

  ReplyDelete
 27. നാട്ടിലായിരുന്നു ഉപാസന. കാലത്ത് ഏഴു മണിക്ക് എഴുന്നേറ്റപ്പോള്‍ (?) അലക്ഷ്യമായി മാതൃഭൂമി ദിനപത്രം മറിച്ച് നോക്കി. അവസാന പേജില്‍ നോക്കിയപ്പോള്‍... വിശാല്‍ ഭായ്.. മാതൃഭൂമി വീക്കിലി... അഭിമുഖം.

  പിന്നെ താമസിച്ചില്ല. നേരെ വായനശാലയിലേക്ക് വിട്ടു, ഏഴരക്ക്. അവിടെ കിടക്കുന്ന ചൂടാറാത്ത പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും മീതെ നിന്ന് മാതൃഭൂമി എടുത്ത്, അന്നമനടക്ക് പോയി ചെയ്തതാണ് ഇതൊക്കെ. നന്നായി എന്നറിഞ്ഞതില്‍ സന്തോഷം.

  ഇക്കാസിന് : മാതൃഭൂമിക്കും പറയൂ അഭിവാദ്യങ്ങള്‍ ഭായ്.

  വിശാല്‍ ഭായ്ക്ക് : തെറ്റു പൂര്‍ണമായും തിരുത്തിയോ..? “പരിണതപ്രജ്ഞനായ“ വക്കാരിയെ പക്കാരിയായാണ് കൊടുത്തിട്ടുള്ളത് :(

  :)
  ഉപാസന

  ReplyDelete
 28. Visaalan angine visaalan aayi nilkkunnath thanne ee oru approach konTallE!!

  vaLare nannaayi!!

  ReplyDelete
 29. ആസ്വദിച്ചു..... നന്നയിട്ടുണ്ട്

  ReplyDelete
 30. ഇതിവിടെ പോസ്റ്റായിട്ടതിന് നന്ദി. വിശാലമനസ്കന് അഭിനന്ദനങ്ങള്‍.

  ReplyDelete
 31. അഭിനന്ദനങ്ങള്‍.
  സ്നേഹം

  ReplyDelete
 32. Great interview... my special congrats to ViSaal.......

  ReplyDelete
 33. :)

  വായിച്ചു!
  ഉള്ളു നിറഞ്ഞു!
  ഒരുപാടു സന്തോഷം തോന്നി!

  ഞങ്ങളുടെ, നമ്മുടെ ഉപാസനയ്ക്ക് പ്രത്യേക നന്ദി!

  ReplyDelete
 34. സുനിലേ, ഇനിയും ഇടക്കിടക്ക് അന്നമനടക്കു പോകൂ, ഇങ്ങ്നെയുള്ള സംഭവങ്ങള്‍ പോരട്ടെ....
  വളരെ സന്തോഷം, നന്ദി

  ReplyDelete
 35. അഭിമുഖം വന്നതിലുപരി, ഇതൊരു നാ‍ഴികകല്ലാണ്. മലയാളം ബ്ലോഗിംഗിന്റെ ചരിത്രത്തില്‍, മലയാളത്തിലെ ഏറ്റവും സീരിയസ്സായ വാരിക ബ്ലോഗുകള്‍ക്ക് ഇത്രയും വല്യ കവറേജ് കൊടുക്കുക എന്നു പറഞ്ഞാലതൊരു നിസ്സാര കാര്യവുമല്ല.

  സജീവ് ഭായ്ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍... (ഇനിയും എന്തൊക്കെ വരാനിരിക്കുന്നു.... അതിന്റെ ഒരു മുന്നോടി മാത്രമാണിത്!) ദൈവം അനുഗ്രഹിക്കട്ടെ...

  ഉപാസനയ്ക്ക്ക് പ്രത്യേകം നന്ദി!

  ReplyDelete
 36. എനിക്കിതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ട്ട് വിശാലേട്ടന്റെ ഡിജിറ്റല്‍ ഫിലിം അനലോഗ് ഫിലിം കമ്പാരിസണാണ്. കൊടു കൈ അതിനു! അവരൊന്നിച്ചിരെ അസ്വസ്ഥരാവട്ടെ! പത്ത് വര്‍ഷങ്ങള്‍ക്കുള്ളിലെന്ന ഒരു ഡെഡ് ലൈനും അതിനു! :) :)

  ReplyDelete
 37. പരൂഷക്ക്‌ പഠിക്കാനുള്ളത്ര തിരക്കുണ്ടെങ്കിലും ഇതുകഴിഞ്ഞിട്ടുമതി എന്നുതന്നെ വച്ച്‌ മുഴുവനും വായിച്ചു. (കാപ്പി, ചായ എന്നിവയൊക്കെ മറന്നു). മുത്തപ്പന്റെ കടാക്ഷം. പരൂഷയെല്ലാം പൂപോലെ നീങ്ങിക്കിട്ടി.

  ബ്ലോഗാണ് ഭാവി എന്ന്‌ വിശാലന്‍ വളരെ യുക്തിഭദ്രമായി സ്ഥാപിച്ചുകളഞ്ഞു. നന്നായി.

  ലേഖനത്തിന്റെ ചിത്രങ്ങള്‍ കയ്ചു. .. വിശാലന്റെ ഈ ബുദ്ധിജീവി സ്റ്റൈലിലുള്ള ഫോട്ടോയേ ഇതിലിടാന്‍ കിട്ടിയുള്ളൂ.. പഴയ ആ കൂളിംഗ്ലാസ് ഫോട്ടോആയിരുന്നു വേണ്ടത്‌.. മാത്രമല്ല, വിശാലന്‍ ‘ബഷീറിയന്‍‘ എന്നിങ്ങനെയുള്ള വാക്കുകള്‍ പറഞ്ഞത്‌ തന്നെ ഇഷ്ടമായിട്ടില്ല.

  ഇവിടെ സ്കാന്‍ ചെയ്തിട്ടതിന് ‘എന്റെ ഉപാസനയ്ക്ക്‌ ‘ വളരെ നന്ദി.

  ReplyDelete
 38. മുരളി സാറേ : നാട്ടിലാകുമ്പോഴൊക്കെ അന്നമനടക്കെ പോകാറുണ്ട്. കപ്പയടിക്കാന്‍ :)

  കലേഷ് : വളരെ ശരി. കലാകൌമുദിയില്‍ ആണെങ്കില്‍ ഇത്ര ഏശില്ലായിരുന്നു.

  സിബു : പറഞ്ഞത് വളരെ സത്യം. ചില കാരിക്കേച്ചറുകള്‍ യാതൊരു പ്രസക്തിയുമില്ലാത്തവയായാണ് ഉപാസനക്കും തോന്നിയത്
  (ചില പടങ്ങള്‍ നന്നായിരുന്നു. ഉദാ: ആദ്യത്തെ പേജിലെ തന്നെ നാവു നീട്ടി ഗ്ലോബിനെ തൊടുന്ന പടം. പിന്നെയുള്ള പടങ്ങള്‍ ബ്ലോഗിങ്ങ് എന്നത് ഒരു കുട്ടിക്കളിയാണെന്നോ മറ്റോ ഉള്ള ഒരു Impression ഉപാസനയുടെ, ചിലപ്പോള്‍ മറ്റു പലരുടേയും, മനസ്സില്‍ സൃഷ്ടിച്ചു. വിശാല്‍ ഭായിയുടെ പടം നന്നായി. കൂളിങ്ങ് ഗ്ലാസ്സോ..? സിബു അത് ഒട്ടും ശരിയാവില്ല. ഇതെന്താ സിനിമയാ... :) )

  കമന്റിട്ട എല്ലാവര്‍ക്കും ഇങ്ങിനെയൊരു പോസ്റ്റിന് എനിക്കു അവസരം തന്ന വിശാല്‍ ഭായിക്കും, മാതൃഭൂമിക്കും ഉപാസനയുടെ നന്ദി, ഒരായിരം എന്നൊക്കെ പറയണോ...
  :)
  ഉപാസന

  ReplyDelete
 39. ഉപാസന....

  വിശാലനെ കുറിച്ചുള്ള ഈ വിവരണം വളരെ ഇഷ്ടമായി.
  ഇത്തരമൊരു വര്‍ത്ത നല്‍ക്കിയതിന്‌ ഉപാസനക്കെന്റെ അഭിനന്ദനങ്ങള്‍


  നന്‍മകള്‍ നേരുന്നു

  ReplyDelete
 40. എന്റെ കയ്യില്‍ സ്കാനര്‍ ഇല്ലായിരുന്നു. പക്ഷെ ഞാന്‍ എഴുതിയ ലേഖനം ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ടെ. http://blogbhoomi.blogspot.com/2007/10/blog-post.html

  വിശാലമനസ്കനുമായുള്ള ഇ-അഭിമുഖം നല്ല വായനാ സുഖമുള്ളതും വിജ്ഞാനപ്രദവുമായിരുന്നു. അഭിമുഖത്തിനു മുന്‍പുള്ള പ്രീ ടെക്സ്റ്റ് ഉം മികച്ച നിലവാരം പുലര്‍ത്തി. വേറിട്ട ഒരു അഭിമുഖം വായിച്ച സന്തോഷം. സിമ്പിള്‍ ആന്‍ഡ് സ്ട്രോങ്ങ്.

  ReplyDelete
 41. sunil bhai...nannayi....inna ithu vaayichchathu...

  ReplyDelete
 42. ഉപാസനേ നന്ദി... ഇതിവിടെ പോസ്റ്റാക്കിയിട്ടതിന്...

  അടിമുടി വിശാലന്‍ ടച്ച് നില നിറുത്തിയ അഭിമുഖം - അതും വിശാലമായി തന്നെ - ബ്ലോഗിലേക്ക് ഇനിയും ഒരുപാട് പേരെ ആകര്‍ഷിക്കാന്‍ ഉതകും ഈ അഭിമുഖം :)

  ReplyDelete
 43. സ്വയം ജീരകമുട്ടായി എന്നൊക്കെ വിശേഷിപ്പിച്ചാലും, വിശാല ശൈലി എന്തുകൊണ്ടും വ്യത്യസ്തവും ആര്‍ജവത്വമുള്ളതുമാണ്. നിലവില്‍ മലയാളത്തിലെ ഏറ്റവും സരസനായ എഴുത്തുകാരന്‍.

  ReplyDelete
 44. ഇതിവിടെ പോസ്റ്റാക്കിയതു നന്നായി...വായിക്കാന്‍ പറ്റി...:)

  ReplyDelete
 45. ഇതാണ്
  ഉപാസന.
  എല്ലാ വിജയങ്ങളും...

  ReplyDelete
 46. മന്‍സൂര്‍ ഭായ് : അതെ വിശാല്‍ ഭായ് കസറി

  ആദര്‍ശ് ഭായ് : താങ്കളുടെ മാതൃഭൂമിയിലെ ലേഖനം നല്ല നിലവാരം പുലര്‍ത്തി, കീമാനെക്കുറിച്ച് കുറച്ചേ ഉള്ളൂ എങ്കിലും.

  കൂട്ടുകാരാ(ബാലകൃഷ്ണാ) : നേരത്തേ വായിക്കണ്ട്രാ.

  അഗ്രജന്‍ : അന്റെ ബ്ലോഗില്‍ കേറാന്‍ വാതില്‍ കൊറേ തപ്പി ഉപാസന. ഒരു രക്ഷേമില്ല. ഒന്നു പറഞ്ഞു തായോ.

  കുടുംബംകലക്കി : വിശാല്‍ ഭായ് മിടുക്കന്‍ തന്നെ. പക്ഷേ നിലവില്‍ മലയാളത്റ്റിനെ ;)

  മയൂര : മാതൃഭൂമി സ്ഥിരമായി വായിക്കുന്നത് നല്ലതാട്ടോ. നന്ദി

  റജിക്ക് : അത്രയൊന്നും വേണ്ടന്നെ ഭായ്

  ഇവിടെ വന്ന് വായിച്ച എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.
  :)
  ഉപാസന

  ReplyDelete
 47. ബ്ലോഗ്ഗിനെക്കുറിച്ചുള്ള ആദര്‍ശിന്റെ ലേഖനം ഒരു ശരാശരി എഴുത്ത് മാത്രം. മാധ്യമത്തില്‍ പണ്ടു വന്നതില്‍ കവിഞ്ഞൊന്നും അതില്‍ കാണാന്‍ സാധിച്ചില്ല.

  എങ്കിലും, വിശാലിന്റെ അഭിപ്രായങ്ങളിലെ സത്യസന്ധതയും, ലാളിത്യവും ശ്രദ്ധേയമായി.

  ReplyDelete
 48. മാധ്യമത്തില്‍ വന്നത് ഉപാസന വായിച്ചില്ല. (പക്ഷെ ശ്രീരാമേട്ടന്റെ ലേഖനം വായിച്ചു). അതുകൊണ്ട് തന്നെ രാജീവിന്റെ കമന്റിന് മറുപടി എന്താ പറയേണ്ടെ എന്ന് അറിയില്ല. സോറി
  :)
  വായിച്ചതിന് നന്ദി.

  ഉപാസന‍

  ReplyDelete
 49. മാധ്യമത്തില്‍ വന്നതിന്റെ അപൂര്‍ണ്ണ രൂപാം ഇവിടെ:
  http://vayanasala.blogspot.com/2005/08/blog-post_112515607432743792.html

  http://vayanasala.blogspot.com/2005/08/blog-post_112515616640625526.html

  http://vayanasala.blogspot.com/2005/08/blog-post_112515622535908686.html

  http://vayanasala.blogspot.com/2005/08/blog-post_30.html

  http://vayanasala.blogspot.com/2005/08/blog-post_112515629035156041.html

  മാധ്യമം ദിനപ്പത്രത്തില്‍ ആണിത് സീരിയാലായി വന്നിരുന്നത്.
  -സു-

  ReplyDelete
 50. Ummm...
  It also is a good one
  Thanks for giving this link
  :)
  Upasana

  ReplyDelete
 51. നന്ദി കൂട്ടുകാരാ.....

  പരിചയപ്പെടുവാന്‍ ആ‍ഗ്രഹമുണ്ട്...

  ദീപു

  ReplyDelete
 52. പ്രിയസുഹൃത്തേ ദീപു,
  ഇവിടം സന്ദര്‍ശിച്ചതിന് നന്ദി. എന്റെ ഇ മെയില്‍ ഐഡി എന്റെ പ്രൊഫൈലില്‍ ഉണ്ട്...
  :)
  ഉപാസന

  ReplyDelete
 53. എന്റെ ഉപാസനേ, അതിശയോക്തിയല്ല. ജീവിച്ചിരിക്കുന്ന ആരും എന്റെ മനസ്സില്‍ വരുന്നില്ല. ഒരു പുഞ്ചിരിയോടെ കമ്പോടു കമ്പു വായിക്കുവാന്‍ പറ്റിയ മറ്റു വല്ല സമകാലിക സൃഷ്ടിയും ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.

  ReplyDelete
 54. അറിയിക്കാം സുഹൃത്തേ
  ഇവിടെ വന്ന് വായിച്ചതിന് നന്ദി.
  :)
  ഉപാസന

  ReplyDelete
 55. ഇവിടെ ഇതു വായിക്കാന്‍ പറ്റിയതില്‍ സന്തോഷം. നന്ദി ഉപാസന.

  ReplyDelete
 56. ഈ അഭിമുഖം ഇവിടെ പോസ്റ്റാന്‍ സന്മനസുകാണിച്ച ഉപാസനയ്ക്ക് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെ പേരിലും പ്രത്യേകിച്ച് പൈങ്ങോട്ടിലെ യെല്ലാ തലച്ചെറിച്ചവന്മാരുടേയും തലച്ചെറിച്ചിമാരുടേയും പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ

  ReplyDelete
 57. വാല്‍മീകി : ഇതൊക്കെ ഇത്ര പറയാനുണ്ടോ :)

  പൈങോടാ : നല്ല അലങ്കാരിക ഭാഷ തന്നെ :)

  ഉപാസനയുടെ നന്ദി.
  :)
  ഉപാസന

  ReplyDelete
 58. mathuboomeel blog vayichcanu nnan nettil blog searching thudangiyathu.
  AAddyam vayichcha blog vishalamanankante pennukanal (gruhalakshmeel)

  ippo nan kochoonte( malabar-express) posts aanu divasom nokkunnathu.

  vishalannante puthiyathonnum athra ishtavanilla (new 2 blogs- other than dubdays & kpuranam)
  pulli nammade sathyan anthikkadine ppole aanennu thonnunnu ...
  pazhathnte oru gummilla puthiyathinu...

  blogine a vimarshikkamo entho..
  nan ee vazhi puthiya aalane ...

  ippo mathruboomi vayikkan pattanilla ..
  thanks upasana !

  ReplyDelete
 59. ചേച്ചിപെണ്ണ്,

  വിശാലമനസ്കന്‍ ഒരു സിമ്പലാണ് സുഹൃത്തേ. മലയാളബ്ലോഗ് എഴുത്തിനെ ജനപ്രിയമാക്കിയതില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ബ്ലോഗിനുമുള്ള പങ്ക് ചെറുതല്ല.

  എല്ലാ പോസ്റ്റുകളും ഒരുപോലെ മെച്ചമാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം കാണും . പക്ഷേ എല്ലായ്പ്പോഴും അത് വിജയിക്കണമെന്നില്ല. വിശാലമനസ്കന്റെ കാര്യത്തിലാണെങ്കില്‍ അതിന്റെ ചില റീസന്റ് പോസ്റ്റുകള്‍ക്ക് ആദ്യപോസ്റ്റുകളുടെ “സമഗ്രത” ഇല്ലെന്നത് അദ്ദേഹവും ചില കമന്റുകളിലൂടെ പ്രകടിപ്പിച്ചതായിട്ട് അറിയാവുന്നതാണ് പലര്‍ക്കും.ആ സ്വയം‌വിലയിരുത്തലിനെ എല്ലാവര്‍ക്കും മാനിക്കാവുന്നതേയുള്ളൂ.

  സുകുമാരക്കുറുപ്പിനേപ്പോലെ, അദ്ദേഹവും ഒരിക്കല്‍ (പഴയ ഗുമ്മൊടെ) തിരിച്ച്‌വരുമെന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്
  :-)

  കൊച്ചുത്രേസ്യയുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല.
  :-)

  നന്ദി.
  :-)
  ഉപാസന

  ReplyDelete
 60. വിശാലമനസ്കന്റെ കാര്യത്തിലാണെങ്കില്‍ അതിന്റെ ചില റീസന്റ് പോസ്റ്റുകള്‍ക്ക് ആദ്യപോസ്റ്റുകളുടെ “സമഗ്രത” ഇല്ലെന്നത്എന്ന വരി

  വിശാലമനസ്കന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിന്റെ ചില റീസന്റ് പോസ്റ്റുകള്‍ക്ക് ആദ്യപോസ്റ്റുകളുടെ “സമഗ്രത” ഇല്ലെന്നത്

  എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.
  :-)
  ഉപാസന

  ReplyDelete